താലോലമേൽക്കാതിരുന്നാൽ നീ വാടിയ പൂവിതളാകും താലോലമേൽക്കാതിരുന്നാൽ നീ വാടിയ പൂവിതളാകും.... തായ്മനമൊന്നേയുള്ളു കർമ്മവീഥിയിൽ കൂട്ടായ് നിൽക്കാൻ ആയിരം ഉമ്മ തരാം അമ്മ മാറോടു ചേർത്തുറക്കാം മാനസപ്പൂവേ...മാമക മുത്തേ...സാന്ത്വനമേകാം ഞാൻ.... ഉണ്ണിനിലാവു നിറഞ്ഞു...എൻ കണ്മണിമുത്തേ അറിഞ്ഞോ...
ജീവിതദുഃഖങ്ങളെല്ലാം അമ്മ മോഹനസ്വപ്നങ്ങളാക്കാം ജീവിതദുഃഖങ്ങളെല്ലാം അമ്മ മോഹനസ്വപ്നങ്ങളാക്കാം.... കാരിരുൾമൂടും മനസ്സിൽ അമ്മ ജീവപ്രകാശം തെളിക്കാം പൂന്തൊട്ടിലാട്ടി നിൽക്കാം ഞാൻ ചാരത്തു നിന്നു പാടാം ചേലൊത്ത പൂവേ കണ്ണിന്റെ കണ്ണേ താരാട്ടു പാടി ഉറക്കാം.... (ഉണ്ണിനിലാവു നിറഞ്ഞു...)