Kaadum medum puzhakalum Mulankaattil moolum aruviyum Kulir kaattathaadum pookkalum Kaanaamente ee naattil.... Kaavum poorom theyyavum Mudiyaattom thirayaattavum kaanaam Naagappaattum yakshagaanavum Kelkkaamee naattil... Pori veyililum chudu kaattilum Kulirekumallo ee naadu... Oru swapnam pole sundaramaanente- Kannil ee naadu.... (pori veyililum....)
Language: Malayalam
നേരം പുലരും ഇളം നാടൻ വെയിലിൽ പാടേ തിളങ്ങും ദൈവത്തിൻ നാടു്.... നേരം പുലരും ഇളം നാടൻ വെയിലിൽ പാടേ തിളങ്ങും ദൈവത്തിൻ നാടു്.... ഈറൻ തണലും ഈണം മീട്ടും കിളിയും എങ്ങെങ്ങും നിറയും ദേവരുടെ നാടു്...
കാടും മേടും പുഴകളും മുളങ്കാട്ടിൽ മൂളും അരുവിയും കുളിർ കാറ്റത്താടും പൂക്കളും കാണാമെന്റെ ഈ നാട്ടിൽ.... കാവും പൂരോം തെയ്യവും മുടിയാട്ടോം തിറയാട്ടവും കാണാം നാഗപ്പാട്ടും യക്ഷഗാനവും കേൾക്കാമീ നാട്ടിൽ... പൊരിവെയിലിലും ചുടുകാറ്റിലും കുളിരേകുമല്ലോ ഈ നാടു്... ഒരു സ്വപ്നം പോലെ സുന്ദരമാണെന്റെ- കണ്ണിൽ ഈ നാടു്.... (പൊരിവെയിലിലും....)