സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അതു കാ... റ്റല തൻ കഥ പറ..യലാവാം
പ്രണയഗതമാവാം
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അതു നിൻ... കഥയായ് പകരുമിലയീഞാൻ
പ്രണയദലമീഞാൻ....
നിഗൂഡമായ് വനം വളർത്ത പൂവു നീ
സ്മൃതിഋതുവേറി വന്നുവോ?
വിദൂരസൂര്യ നിൻ സമീപമെത്തിയോ
സ്മൃതിയതിലൂയലാടി ഞാൻ?
ഒരു വേള, ഓർമ്മകൾ പുലർകാലസ്വപ്നമായിടാം
പുലർകാലസ്വപ്നവും ചിരകാലസത്യമായ് വരാം
പ്രണയം മാത്രമാം സകലം...
സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അതു കാ... റ്റല തൻ കഥ പറ..യലാവാം
പ്രണയഗതമാവാം
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അതു നിൻ... കഥയായ് പകരുമിലയീഞാൻ
പ്രണയദലമീഞാൻ..
തപം പിളർന്നെഴും അപൂർവ്വശലഭമേ
മലരിതിലൊന്നിരിക്കുമോ?
അഗാധനിദ്ര തൻ കിടാവിവന്റെ പൊൻ
ചിറകിതളായിമാറുമോ?
കടുനോവിനോർമ്മ പോയ് പുതുപൂ വിടർന്ന കാടിവൾ
പുതുപൂ വിടർന്നതിൽ പടരും പരാഗമായി ഞാൻ
പ്രണയം പൂത്ത വിപിനം നമ്മൾ
സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അതു കാ... റ്റല തൻ കഥ പറ..യലാവാം
പ്രണയഗതമാവാം
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അതു നിൻ... കഥയായ് പകരുമിലയീഞാൻ
പ്രണയദലമീഞാൻ....
Movie/Album name: Bhoomiyile Manohara Swakaaryam
Artists