Maarivil Kudaneerthum

2013
Lyrics
Language: English

Maarivil kudaneerthum
Maanasam thanalaakki
Kalichiriyum kadhakalumaay
Kusruthikalthan madhuravumaay
Orammakkiliyum randomalkkurunnum
(maarivil)

Kandu kandu kandiniyum mathiyaayillivare
Ponnin kiranamaam thilakam thottum konde
Chirikalude maathram chirakadiyumaay
Konchal mazhathoovum omanakale
En nenchin thudippil then chinthipparakkuu
(maarivil)

Maari peythu peythuvarum veyilum manjum varum
Chollum aankili arike varu varoo
Kaattilulayaathe chernnukazhiyaan
Snehamaninaaril korthumenayum
En chellakkoodille njaanennum koottille
(maarivil)
Language: Malayalam

മാരിവിൽ കുട നീർത്തും....
മാനസം തണലാക്കി
കളിചിരിയും കഥകളുമായ്
കുസൃതികൾതൻ മധുരവുമായ്
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും
മാരിവിൽ കുട നീർത്തും....
മാനസം തണലാക്കി...

കണ്ടു കണ്ടു കണ്ടിനിയും...മതിയായില്ലിവരെ
പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ
ചിരികളുടെ മാത്രം ചിറകടിയുമായ്‌
കൊഞ്ചൽ‌മഴ തൂവും ഓമനകളേ...
എൻ നെഞ്ചത്തുടിപ്പിൽ തേൻ ചിന്തിപ്പറക്കൂ...
മാരിവിൽ കുട നീർത്തും....
മാനസം തണലാക്കി...

മാരി പെയ്തു പെയ്തു വരും..
വെയിലും മഞ്ഞും വരും...
ചൊല്ലും ആൺ‌കിളി അരികെ വരൂ വരൂ...
കാറ്റിലുലയാതെ ചേർന്നു കഴിയാൻ
സ്നേഹമണിനാരിൽ കോർത്തു മെനയും
എൻ ചെല്ലക്കൂടില്ലേ...ഞാനെന്നും കൂട്ടില്ലേ...

മാരിവിൽ കുട നീർത്തും....
മാനസം തണലാക്കി
കളിചിരിയും കഥകളുമായ്
കുസൃതികൾതൻ മധുരവുമായ്
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും
മാരിവിൽ കുട നീർത്തും....
മാനസം തണലാക്കി...
Movie/Album name: Drishyam
Artists