Kande Njaan Aakaashathoru Mullappoo Innu

2024
Lyrics
Language: Malayalam

സുഹറാജ് ബീ
സുബഹിന്റെ മൊഞ്ചൊലീ
ചുണയുള്ളൊരാണ്‌ വിരുന്ന് വന്ന്

കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരുപതുക്കനെ മൂളിപ്പോയെന്ന്
പെണ്ണെ നിന്നുള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്
പിന്നെ ചെറുമുന്തിരിപോലവൾ ചോന്ന്തുടുത്തന്ന്
കിനാവിന്റെ കാന്താരിപ്പൂയെരിഞ്ഞേറണ്
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരുപതുക്കനെ മൂളിപ്പോയെന്ന്

കണ്ടു കണ്ടു കൊതിയുമ്മ കൊണ്ട്
പിടയുന്ന രണ്ട് കരളേതാണ്‌
പൊന്നു മിന്നണൊരു ചന്തമുള്ള ചിരി
പന്തലുള്ളിലത് ആരാണ്
ഉപ്പാടൊപ്പമന്ന് കണ്ടേ
നിക്കാഹിന്റെയന്ന് നിന്നെ
കൊഞ്ചിമറിഞ്ഞേ രാവിന് മൊഞ്ചു നിറഞ്ഞേ
ഏട്ടണവീണത് ചുറ്റണപോലൊരു പുഞ്ചിരിതന്നേ
ഇത്തിറുകുപ്പികളൊത്തിരിവെച്ചൊരു
പിത്തളഡെപ്പിയിലിട്ടുപൊതിഞ്ഞൊരു
കത്താണ് മുത്താണ്ട് തരികില്ലന്നത് കഥ
ദർജപ്പു മോളല്ലേ ലൈല നീ എൻറെ ഖൽബല്ലേ
മജ്നു വായ് ഞാൻ നിന്നെ ദുനിയാവാകെ തിരഞ്ഞില്ലേ

കാണാതകത്തൊരു കാറ്റ് വന്നു കഥ മൂളണപോലൊരു ചേലാണെ
പാടാനിശലത് പൂതികൊണ്ട് ഗസലായത് പോലൊരു ഹാലാണെ
കിന്നാരങ്ങൾ ചൊല്ലി നിന്ന്‌ മിനാരത്തിൻ ചാരെ നിന്ന്
ശവ്വാലിന്റെയന്നു വന്ന് ലന്തപ്പഴക്കായതന്ന്
പിന്നേ നടന്നേ കാലടിനൊന്ത് കുഴഞ്ഞേ
കമ്പിനികൂടാനിങ്ങനെപാത്തുപതുങ്ങിനടന്നേ
ചുറ്റിനുംമൊത്തിരി കത്തണപൊട്ട് വിളക്കുകകളിങ്ങനെ
മിന്നണനേരത്തപ്പാടെ നിൻ കണ്ണിനിതളെന്നിൽ പതിക്കണ്

മിസിറീലെ രാജൻ അസീസിന്റാരംഭ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി
കണ്ടാൽ കൊതി കൊണ്ട് കരളു തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
കണ്ടാൽ കൊതി കൊണ്ട് കരളു തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
ഏതാണീ രാജാത്തി ഏതാണീ രാജാത്തി

കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരുപതുക്കനെ മൂളിപ്പോയെന്ന്
പെണ്ണെ നിന്നുള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്
പിന്നെ ചെറുമുന്തിരിപോലവൾ ചോന്ന്തുടുത്തന്ന്
കിനാവിന്റെ കാന്താരിപ്പൂയെരിഞ്ഞേറണ്
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരുപതുക്കനെ മൂളിപ്പോയെന്ന്
Movie/Album name: Once Upon A Time in Kochi
Artists