Sindhubhairavi Raagarasam

1968
Lyrics
Language: English

Sindhubhairavee....raagarasam....
Sindhubairavee raagarasam (2)
Sundara gandharva gaanarasam
Sindhubairavee raagarasam
Indrasadassile urvasi paadum (2)
Indramanomadhura manthra rasam
Sindhubairavee raagarasam

Kalyani kamaneeya gana pradayini
Kalyana mandapa mohini kalavani (2)
Sringara youvana swapnanubhoothikal (2)
Sankalpa rangam orukkunna swaraveni
Sindhubhairavee raagarasam

Hindolamolangal ilakunna swaramelam
Mandamaay aathmaavil ozhukkunna kunjolam (hindolam..)
Bhavaprabhapoorna bhasura layaraagam aa.. (2)
Devasangeerthanam paadunna priyaraagam
Sindhubhairavee raagarasam

Aananda bhairvi athiroopa sundari (2)
Aathmaharshangal than arbhada manjari (aananda..)
Alathallum ananda sukhadharayil neenthi (2)
Oru raagamaalika neyyuka nee sakhi

Sindhubairavee raagarasam
Sundara gandharva gaanarasam
Indrasadassile urvasi paadumindramanomadhura manthra rasam
Language: Malayalam

സിന്ധു ഭൈരവീ ... രാഗ രസം
സിന്ധു ഭൈരവീ രാഗ രസം (2)

സുന്ദര ഗന്ധർവ്വ ഗാന രസം
സിന്ധു ഭൈരവീ രാഗ രസം
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും (2)
ഇന്ദ്രമനോ മധുര മന്ത്രരസം
സിന്ധു ഭൈരവീ രാഗ രസം!

കല്യാണി കമനീയ ഗാന പ്രദായിനി
കല്യാണമണ്ഡപ മോഹിനി കളവാണി(2)
ശ്രംഗാര യൗവ്വന സ്വപ്നാനുഭൂതികൾ (2)
സങ്കൽപരംഗമൊരുക്കുന്ന സ്വരവേണി
സിന്ധു ഭൈരവീ രാഗ രസം.

ഹിന്ദോളമോളങ്ങളിളകുന്ന സ്വരമേളം
മന്ദമായാത്മാവിൽ ഒഴുകുന്ന കുഞ്ഞോളം (2)
ഭാവപ്രഭാപൂർണ്ണ ഭാസുര ലയരാഗം .. ആ (2)
ദേവ സങ്കീർത്തനം പാടുന്ന പ്രിയ രാഗം
സിന്ധു ഭൈരവീ രാഗ രസം.

ആനന്ദ ഭൈരവീ അതിരൂപ സുന്ദരി (2)
ആത്മ ഹർഷങ്ങൾ തൻ ആർഭാട മഞ്ജരി (2)
അലതല്ലുമാനന്ദ സുഖധാരയിൽ നീന്തി (2)
ഒരു രാഗമാലിക നെയ്യുക നീ സഖീ!

സിന്ധു ഭൈരവീ രാഗ രസം
സുന്ദര ഗന്ധർവ്വ ഗാന രസം
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും
ഇന്ദ്ര മനോമധുര മന്ത്ര രസം.
Movie/Album name: Paadunna Puzha
Artists