Oru swapnachirakileri aakaasham chuttaam Manimeghappeeli choodi mazhanritham cheyyaam Oru swapnachirakileri aakaasham chuttaam Mani meghappeeli choodi mazhanritham cheyyaam Thaazhathu chaayunnuu vaanam Thaarangal chumbippuu theeram Poovaaya poovellaam pookkunnu Oru minnalkkodi pole oli veeshippokaam Oru swapnachirakileri aakaasham chuttaam Manimeghappeeli choodi mazhanritham cheyyaam
Koodeyethaamo...oodiyethaamo..neermanithennale.... Onnu thottootte..thellu ninnaatte..minnal kannyakale.. Oru poompattukoodinte vaathil thurannini Poompaattayaay paaridaam........ Oru swapnachirakileri aakaasham chuttaam Manimeghappeeli choodi mazhanritham cheyyaam
Innithaa nammal veendedukkunnu bhoomithan yauwanam Ullinullil naam chennu cherunnu aadimaaranyakam Oru pon pattu choodiya poovaakapole ee swapnatheerangalil (oru swapnachirakileri ....)
Language: Malayalam
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം താഴത്തു ചായുന്നൂ വാനം താരങ്ങള്‍ ചുംബിപ്പൂ തീരം പൂവായ പൂവെല്ലാം പൂക്കുന്നു ഒരു മിന്നല്‍ക്കൊടി പോലെ ഒളി വീശിപ്പോകാം ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ.... കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ... ഒന്നു തൊട്ടോട്ടെ ..തെല്ലു നിന്നാട്ടെ..മിന്നല്‍ക്കന്യകളേ... ഒരു പൂമ്പട്ടു കൂടിന്റെ വാതില്‍ തുറന്നിനി പൂമ്പാറ്റയായ് പാറിടാം........ ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു..ഭൂമിതന്‍ യൌവ്വനം ഉള്ളിനുള്ളില്‍ നാം ചെന്നു ചേരുന്നു..ആദിമാരണ്യകം ഒരു പൊന്‍ പട്ടു ചൂടിയ പൂവാകപോലെ ഈ സ്വപ്നതീരങ്ങളില്‍ (ഒരു സ്വപ്നച്ചിറകിലേറി....)