Eeran mukil paadangalil Thenni paayum thoo minnalo Ee venalil pookkaalamaayi Neeraayi veendum vanneedumo Kanal paaya neerthum Manal paathayil Kulir thennalaayi ananjeedumo Karam neettiyaal thodaanaakumee Kanavo mizhiyil maayunno munnil
(vanam chuttum megham..)
Language: Malayalam
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ രാവിൻ പടവേറി ഓരോ നിറം ചൂടി ആരാരോ വാതിൽ തേടുന്നു...ഹേയ് ഹേയ്... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ....
ഈ സന്ധ്യതൻ ആഴങ്ങളിൽ താനേ പാടും പകൽപ്പക്ഷിയോ മൂവന്തിതൻ പൂഞ്ചില്ലയിൽ ദൂരെ ചായും വെയിൽത്തുമ്പിയോ പറന്നേറിയേതോ മഴക്കാവിലെ നിഴൽക്കൂടു തേടി പോകുന്നുവോ.... ഇമപ്പീലികൾ മിഴിക്കുന്നൊരീ... ഞൊടിയിൽ ഇരുളിൻ തൂവൽ കൊഴിയുന്നോ.... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ....
ഈറൻ മുകിൽപ്പാടങ്ങളിൽ തെന്നിപ്പായും തൂമിന്നലോ... ഈ വേനലിൽ പൂക്കാലമായ് നീരായ് വീണ്ടും വന്നീടുമോ... കനൽപ്പായ നീർത്തും മണൽപ്പാതയിൽ കുളിർത്തെന്നലായി അണഞ്ഞീടുമോ... കരം നീട്ടിയാൽ തൊടാനാകുമീ... കനവോ മിഴിയിൽ മായുന്നോ മുന്നിൽ... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ രാവിൻ പടവേറി ഓരോ നിറം ചൂടി ആരാരോ വാതിൽ തേടുന്നു...