Madana pathaakayil

2004
Lyrics
Language: English

Deepam deepam ganga deepam
Madhana pathakayil ilakum
Mani pol devangana nee aro
Madhana pathakayil ilakum
Mani pol devangathan aro
Madhabhara ravil marayukayano
Madhura nilavay theliyukayano
Ganga deepam pole

Marivil nicholamayi maari nin mey moodidam
Tharaharam maril chartham njan
Minnal pon noolal chuttam ninnarayil
Manniloornna madha gandha vahinikal
Pushpa manthramodu theerdhamadum ini ninnil
(madhana )

Adhyamam himampoovayi maril njan
Veenoornnidam
Hemangangal choodum mohangal
Romanchangal thedum dahangal
Yauvanangal viriyunna poovanikal
Swanthamakuvathininnum
Njan aliyumenkil
(madhana)
Language: Malayalam

ദീപം.. ദീപം..
ദീപം.. ദീപം ഗംഗാദീപം

മദനപതാകയിലിളകും മണിപോല്‍
ദേവാംഗന നീയാരോ
മദനപതാകയില്‍ ഇളകും മണിപോല്‍
ദേവാംഗകനാം ആരോ
മദഭര രാവില്‍ മറയുകയാണോ
മധുരനിലാവായ് തെളിയുകയാണോ
ഗംഗാദീപം പോലേ
(മദനപതാകയില്‍)

മാരിവില്‍ നിചോളമായി മാറി നിന്‍ മെയ് മൂടിടാം (2)
താരാഹാരം ചാര്‍ത്താം മാറില്‍ ഞാന്‍
മിന്നല്‍ പൊന്‍നൂല്‍ ചുറ്റാം നിന്നരയില്‍
മണ്ണിലൂര്‍ന്ന മദഗന്ധവാഹിനികള്‍
പുഷ്പമന്ത്രമോടു തീര്‍ത്ഥമിടും ഇനി നിന്നില്‍
(മദനപതാകയില്‍ )

ആദ്യമാം ഹിമാംപൂവായി മാറില്‍ ഞാന്‍ വീണൂര്‍ന്നിടാം (2)
ഹേമാംഗങ്ങള്‍ ചൂടും മോഹങ്ങള്‍
രോമാഞ്ചങ്ങള്‍ തേടും ദാഹങ്ങള്‍
യൗവ്വനങ്ങള്‍ വിരിയുന്ന പൂവനികള്‍
സ്വന്തമാക്കുവതിനിന്നും ഞാനലിയുമെങ്കില്‍
(മദനപതാകയില്‍)
Movie/Album name: Njaan Salpperu Raamankutty
Artists