Kunninmele Neeyenikku

1965
Lyrics
Language: English

Kannippennay kadannu njan
Kalyanappoomala kanneeril vadeettum
Kandilla pandathe kalithozhane njan
Kandilla pandathe kalithozhane

Paadathu pandeppole pavizham vilanju
Madatha thampuratti pazhankadha paranju
Karalile karimottu viriyathe karinju
Kalathin kodumkattil swapnangal parannu

Kattuthee vizhungunna sokathin kattil
Vettakkar kudukkiya kathirkanakkiliye
Koottile ponkunjunu puthujeevan nalkan
Pattumayinakkili paranningu varumo
Language: Malayalam

കുന്നിന്മേലേ നീയെനിയ്ക്കു കുടിലൊന്നു കെട്ടി
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കല്യാണ പൂമാല കണ്ണീരില്‍ വാടീട്ടും
കണ്ടില്ല പണ്ടത്തേ കളിത്തോഴനേ - ഞാന്‍
കണ്ടില്ല പണ്ടത്തേ കളിത്തോഴനേ ( കുന്നിന്മേലേ )

പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു
മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞു
കരളിലെ കരിമൊട്ടു വിരിയാതെ കരിഞ്ഞു
കാലത്തിന്‍ കൊടുംകാറ്റില്‍
സ്വപ്നങ്ങള്‍ പറന്നു. ( കുന്നിന്മേലേ )

കാട്ടുതീ വിഴുങ്ങുന്ന ശോകത്തിന്‍ കാട്ടില്‍
വേട്ടക്കാര്‍ കുടുക്കിയ കതിര്‍കാണാക്കിളിയേ
കൂട്ടിലെ പൊന്‍ കുഞ്ഞിനു പുതു ജീവന്‍ നല്‍കാന്‍
പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ
പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ ( കുന്നിന്മേലേ )
Movie/Album name: Raajamalli
Artists