Shakthi Vinaayaka

1992
Lyrics
Language: Malayalam

ശക്തിവിനായക പാഹിമാം
വര സിദ്ധിവിനായക പാഹിമാം
ആദിമൂല ഗണനാഥ ഗജാനന
അംബികാതനയ ലംബോദര പാഹിമാം
(ശക്തി...)

പ്രണവസ്വരൂപ പ്രണാമം! പ്രണാമം!
പ്രപഞ്ചം നിന്‍ തുമ്പിക്കൈതന്‍ കളിപ്പാട്ടം
കാലം നിന്‍ മൂഷികന്‍...
നീയതിന്‍ ചാലകന്‍...
നായകന്‍ നീയേ... നാമവും നീയേ...
(ശക്തി...)

കരങ്ങളഞ്ചിന്നും പ്രണാമം! പ്രണാമം!
അവ പഞ്ചഭൂത പ്രതീകങ്ങളല്ലോ
വിഘ്നവും നിന്‍ കളി...
ശക്തിയും നിന്‍ കളി...
നീ ചിദാനന്ദം... നീ പരബ്രഹ്മം...
(ശക്തി...)
Movie/Album name: Sabarimalayil Thanka Sooryodayam
Artists