Pullimaan Kannile Kannanaay Maariyo

2024
Lyrics
Language: Malayalam

പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോ
ഉള്ളിലെ പൊൻകണി കണ്മണി മാത്രമായ്
മിണ്ടിപ്പറഞ്ഞും കൊണ്ടേ പാറിപ്പോവുന്നേ
ആകാശത്തെങ്ങോ മെല്ലെ കൂടും കൂട്ടുന്നേ
അപ്പപ്പോൾത്തന്നെ എല്ലാം ചൊല്ലിത്തീരുന്നേ
ഓരോരോ ശീലക്കേടിൽ കാലം മായുന്നേ
അരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ ...
പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോ
ഉള്ളിലെ പൊൻകണി കണ്മണി മാത്രമായ്

കെട്ടാനോ പൂട്ടാനോ ആരും വന്നെത്താതേ
കൂട്ടിൽ തനിച്ചായ നേരത്താരാരോ
ഒട്ടും നിനയ്ക്കാതെ മുന്നും പിന്നും നോക്കാതെ
പറ്റിക്കൂടാൻ തോന്നില്ലയോ
എങ്ങോട്ടീ തേരോട്ടം എന്തായിടും
മരമോടിച്ചാടി ചുറ്റുമ്പോൾ കടിഞ്ഞാണെങ്ങാൻ
പിന്നെയും പിന്നെയും പാലൂട്ടുന്നൊരമ്മയിൽ
ആധികളായ്
എന്നാലീ രണ്ടാളോ പ്രേമത്തിൻ ആഴിയ്ക്കുള്ളിൽ
മുങ്ങിത്തപ്പുന്നേ
അരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ

പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോ
ഉള്ളിലെ പൊൻകണി കണ്മണി മാത്രമായ്
മിണ്ടിപ്പറഞ്ഞും കൊണ്ടേ പാറിപ്പോവുന്നേ
ആകാശത്തെങ്ങോ മെല്ലെ കൂടും കൂട്ടുന്നേ
അപ്പപ്പോൾത്തന്നെ എല്ലാം ചൊല്ലിത്തീരുന്നേ
ഓരോരോ ശീലക്കേടിൽ കാലം മായുന്നേ
അരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ ...
Movie/Album name: Hello Mummy

Movie Summary: Hello Mummy is a 2024 Malayalam fantasy comedy about a young man who marries into a family haunted by the spirit of his wife's deceased mother, leading to supernatural and comedic complications.

Song Credits: Not available.

Musical Style: Melodic, folk-inflected film song with a gentle, lyrical quality.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists