കാളിന്ദീതീരമുറങ്ങീ രസരാസകേളിയും തീർന്നു പൊന്നന്തിയിൽ നീ മയങ്ങും പൂത്ത ലതാവനിയിൽ ഇടയപ്പെണ്ണിനെ പോലെ തിരുമുന്നിൽ വൈകി ഞാൻ വന്നു തിരുമുന്നിൽ വൈകി ഞാൻ വന്നു (കാളിന്ദി....)
ഹൃദയമാം ശംഖിലെ പനിനീരുമായ് ഞാൻ വിരിഞ്ഞു ഭവാനെ എന്നും ധ്യാനിക്കാൻ ഈ മടിയിൽ ചാഞ്ചാടുവാൻ നിൻ കുഴൽ വിളി കേൾക്കാൻ എന്നും കാത്തു കാത്തു ഞാൻ നിന്നു എന്നും കാത്തു കാത്തു ഞാൻ നിന്നു (കാളിന്ദി,....)
രജനി തൻ മഞ്ചലിൽ നിറതിങ്കളായ് നീ വിരുന്നു വരുന്ന നാളും നോക്കി ഞാൻ ഈ അരിയ മൺകൂരയിൽ പൂമണിയറ തീർക്കാൻ നിന്നെ നോക്കി നോക്കി ഞാൻ നിന്നൂ നിന്നെ നോക്കി നോക്കി ഞാൻ നിന്നൂ (കാളിന്ദി...)