Sahridayare Sahapaadhikale

1989
Lyrics
Language: Malayalam

സഹൃദയരേ സഹപാഠികളേ ...
സത്യപ്രപഞ്ചത്തിൻ ഉയിർനാഡികളെ
നാളെ വിടരേണ്ട വാഗ്ദാനമുല്ലകൾ
നമ്മളീ നാടിൻറെ അഭിമാന ദീപങ്ങൾ ...
അഭിമാന ദീപങ്ങൾ ...
(സഹൃദയരേ ...)

എന്നുമീ സ്നേഹത്തിൻ പൊന്നിൻ പ്രകാശത്തിൽ
മണ്ണിൽ നാം മിന്നിത്തിളങ്ങേണം...
എന്നുമീ സ്നേഹത്തിൻ പൊന്നിൻ പ്രകാശത്തിൽ
മണ്ണിൽ നാം മിന്നിത്തിളങ്ങേണം....
പൊന്നിൽ കുളിച്ച ഈ വാർഷികോത്സവം
എന്നും നമുക്കൊരു ഓർമ്മയായ് തീരുവാൻ
എൻ ഹൃദം നിങ്ങൾക്കു ഭാവുകം നേരുന്നു....
(സഹൃദയരേ ...)

മാതാപിതാ ഗുരുദൈവങ്ങൾ നമ്മളിൽ
മായാതെ എപ്പോഴും വാഴേണം
മാതാപിതാ ഗുരുദൈവങ്ങൾ നമ്മളിൽ
മായാതെ എപ്പോഴും വാഴേണം
സത്യവും ധർമ്മവും നീതിയും നേർമ്മയും
നിത്യവും നമ്മളിൽ നിറഞ്ഞു നിന്നീടുവാൻ
എൻ ഹൃദം നിങ്ങൾക്കു ഭാവുകം നേരുന്നു....
(സഹൃദയരേ ...)
Movie/Album name: Nakshathra deepangal
Artists