മഴവിൽ ചിറകിൽ മനസ്സിലഴകാർന്ന സ്വപ്നം മിഴികൾക്കു സ്വപ്നം മധുരം നിറയും തരളവീണ തൻ നാദം അനുരാഗം അറിയാതെ പ്രണയം കുളിരായ് മഴയായ് ഇന്നോളമിന്നും ഞാൻ കണ്ട കനവുകളെന്നെന്നും നീ പ്രിയനേ (മഴവിൽ..)
രാവിൻ്റെ മടിയിൽ മയങ്ങും മധുലേഖയുണർന്ന നേരം രാപ്പാടികൾ പാടി മയങ്ങാൻ കാതോർത്തിരുന്ന നേരം ഇളം തെന്നൽ മെല്ലെ മൊഴിഞ്ഞു ഇനി നമ്മൾ പിരിയില്ലല്ലോ ഇമകൾ ഉറങ്ങുകില്ല ഈ രാത്രി പുലരുമോ പാദസരങ്ങൾ കിലുങ്ങാതെ കൈവളകൾ തെല്ലുമിളകാതെ കാല്പാടുകൾ കാണാതെൻ്റെ ജാലകം തുറന്നു (മഴവിൽ..)
മിഴിയിലെൻ സ്വപ്നങ്ങൾ മധുരവികാരങ്ങളായ് സുഖമാർന്ന സങ്കല്പങ്ങൾ പൂത്താലിച്ചരടിന്നോർമ്മ തൂമഞ്ഞു തുള്ളികൾ തഴുകും സ്വരരാഗപല്ലവിയായി നാദസ്വരമേളമുയരും കല്യാണപന്തലിറങ്ങാൽ പ്രണയവാതിൽ തുറന്നു വീണ്ടും ഉണരുമീ ജീവരാഗം ഒന്നായ് നമ്മളൊന്നായിന്നു ചേർന്നു ചേർന്നുറങ്ങാം (മഴവിൽ..)