Ithal Maaye Irul Veezhe

2025
Lyrics
Language: Malayalam

ഉം.. ഉം.. ഉം.. ഉം.. ഉം..
ഇതൾ മായെ ഇരുൾ വീഴേ ഒരു പൂവോ തനിയെ
മിഴിവാലേ തഴുകുന്നേ ഇതളേകും സുഗന്ധം
ഏതേതോ മൗനം ദൂരെ താനേ മായുമ്പോൾ
കൺപീലിത്തുമ്പിൽ പെയ്യും മേഘം
ഏതേതോ കാതങ്ങൾ നിൻ പാദം തേടുമ്പോൾ
തേടാ ദൂരം ദൂരേ തേടാ ദൂരെയായ് നിഴലായ് ആദ്രമായ്

മിഴിയാലെ മനസ്സാലെ മുകിൽപോലെ നിറയേ
നനയുന്നീ നിമിഷങ്ങൾ നിനവോടെ അണയും

ഒരു പൂവിൻ ഇതൾപോലെ കൊഴിയുന്നീ നിമിഷം
മിഴിവാലേ തഴുകുന്നേ ഇതളേകും സുഗന്ധം
ഏതേതോ മൗനം ദൂരെ താനേ മായുമ്പോൾ
കൺപീലിത്തുമ്പിൽ പെയ്യും മേഘം
ഏതേതോ കാതങ്ങൾ നിൻ പാദം തേടുമ്പോൾ
തേടാ ദൂരം ദൂരേ തേടാ ദൂരെയായ് നിഴലായ് ഓർമയായ്
മഴനൂലിഴ പെയ്യണപോലെ പാലായോർമകൾ മണ്ണിൽ പതിയേ
തിരതേടണ തീരമിതണയേ വീണ്ടും
അഴി നീക്കിയ ജാലക വാതിൽ പഴുതിൽ കിളിവാതിലിനരികിൽ
ഒരു തൂവലിതൊഴുകിയണഞ്ഞിന്നരികെ
ഉം.. ഉം.. ഉം.. ഉം.. ഉം..
Movie/Album name: Mr & Mrs Bachelor
Artists