മരക്കുരിശുകളേഴെണ്ണമുള്ള സെമിത്തേരിയാണിത് തോളത്തിരപ്പവരന്യോന്യം ഭാരപരാക്രമമാവോളം തരരര രത്തേയ് നിറയണമിനി ആമാശയം അതിനില്ലാശയം ഉടയോനാശ്രയം ഗതികേടാണേ ആപാദചൂഡം മടുപ്പാണേ തരരരരത്താാാാാ നഗരമിതൊന്നാന്തരം അംബാനികള്‍ നൂറായിരം അതിലൊരു ധാരാവിയില്‍ നീരാവിയായ് ഈ ജീവിതം മുന്നില്‍ കണ്ണാടിയും കൂച്ചം തരും കോലം മുഖം
ലല ലല ലല ലല്ല ലാലാാ ലലാല ലലാല ലലാലാാാ
ലല ലല ലല ലല്ല ലാലാാ ലലാല ലലാല ലലാലാാാ
തോനെയുണ്ട് നേരം തീരെയില്ല വേഗം ഇതെന്ന് വേരിറങ്ങി മരവിച്ച് പോയ ദേഹം കൊക്കിനൊത്ത കൊക്കേല്‍ തിട്ടണിഞ്ഞ ശേഷം മിച്ചമുള്ള എച്ചിലൊക്കെ പിച്ചിയേഴ് പേരും ചിക്കിലിക്ക് തപ്പി നോക്കി അപ്പൊ കീശ കിക്കിലി പ്രതീക്ഷ വെച്ചതൊക്കെയും തിരിച്ചടിച്ച ഹിസ്റ്ററി വയറ്റിലുള്ളതെന്നുമേ കൊളുത്തി വച്ച ഇസ്തിരി ഭംഭിയാണ് റൈഡ് എന്‍റെ ബോഡിയില്‍ പിടിച്ചിരി ബീറ് മാറ്റി വീഞ്ഞ് ബോട്ടിലാക്കി വിക്കും നാട്ടിലെനിക്ക് ചീമുട്ട പോലുമില്ല ചൂതാടാന്‍ ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്ന് നാം വീശിടുന്നു വെള്ള തൂവാല നമ്മ ഊരില്‍ വലിയ തോതില്‍ ചൂടില്ല ഉലകമാകും ഈ ഹോട്ടലില്‍ ഫ്രീ ഊണില്ല ചാരി നിക്കുവാന്‍ പോന്ന തൂണില്ല എങ്കിലും വിയര്‍പ്പൊഴുക്കുവാന്‍ തക്ക മൂടില്ല
പകലും രാത്രിയും പോകുവതാരറിവോ ബുധനും വ്യാഴവും മാറുവതാരറിവോ നര കയറിയൊരമ്മാവനായ് പെണ് നോട്ടമിതേല്‍ക്കാതെയായ് ഈ ചുവരിലെ മാറാല വലയിലെ പൊന്നീച്ചയായ് വെറും കൂത്താടിയായ് ആഹ് ആഹ്
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാല്‍ പെടും അത് കട്ടായം എട്ടിന്‍റെ പൂട്ടുള്ള കൂടാരം തരരര രത്തേയ് മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിന്‍റെ അഭ്യാസി ചോരതിളപ്പുള്ള തോന്ന്യാസി തരരര രത്താാാ ഗമയുടെ കില്ലാടിയായ് ഇല്ലായ്മയില്‍ ധാരാളിയായ് കുടിവലി ഉന്മാദിയായ് കുന്നായ്മയില്‍ കൂട്ടാളിയായ് ഭാവികളില്ലാത്തൊരീ ഭൂതകങ്ങളായ് വാഴുന്നീതാ തലതാഴാതിതു വഴി പോക്ക് പലവള്ളികള്‍ നേരം പോക്ക് സ്ഥിതി ഗതികളില്‍ കെണികളില്‍ നോക്ക് തട്ടാതെ മുട്ടാതെ മത്തായരോട്ടം തലതാഴാതിതു വഴി പോക്ക് പലവള്ളികള്‍ നേരം പോക്ക് സ്ഥിതി ഗതികളില്‍ കെണികളില്‍ നോക്ക് തട്ടാതെ മുട്ടാതെ മത്തായരോട്ടം