മേട മാസപ്പുലരി കായലിൽ ആടിയും കതിരാടിയും നിൻ നീല നയന ഭാവമായി { മേട മാസപ്പുലരി }
ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2} ആറ്റുകിളീ നിന്നെ കണ്ടു ഞാൻ പൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും വിരിയും കവിളിൽ നാണമോ കരളാകും തുടുമലരിൻ കവിതകൾ { മേട മാസപ്പുലരി }
കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2} കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ കുട്ടനാടിന്റെ ഈ സൗന്ദര്യം നിറയും വിരിയും ചൊടിയിൽ ദാഹമായ് കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം { മേട മാസപ്പുലരി }