കടമിഴിയിൽ കവിതയുമായ് ഞാനും ഒളിയുണരും ചൊടികളുമായ് നീയും തരിവളകൾ കിളീമൊഴിയിൽ പാടി കവിളിണയിൽ കളഭ കണം ചൂടി കളയരുതിനി സമയം തിരുമധുരം നുകരും മതി വരെ നിൻ പ്രണയം മനമലരിൽ പകരും (തേനുള്ള...)
കനവുണരും നിമിഷമിതാ വന്നു കരളിതളിൽ രതിമധുരം തന്നു വിരിമാറിൽ വീണലിയാൻ ദാഹം തിര കരയിൽ പൂണലിയാൻ മോഹം കഥ പറയും മിഴിയും അഴലകലും മൊഴിയും ചൊടിമലരിൽ വിരിയും ലഹരിയിൽ നീ അലിയൂ (തേനുള്ള...)