Parayuvaan kuravu palathume Nirayum oru verum kanika njaan... Karuthumalavilum ere aruliyo... Anuraagamen uyiril nee... Njaan enne neril kaanum kannaadi neeyaay maari Appozhum thellen bhaavam maariyilla sakhi Ennittum ishtam theeraathinnolam ninnille nee... Varumennoru vaakkum chollaathe... (vaathil melle....)
Language: Malayalam
വാതിൽ മെല്ലെ തുറന്നൊരു നാളിൽ...അറിയാതെ... വന്നെൻ ജീവനിലേറിയതാരോ... കാറ്റിൽ കണ്ണിമ തെല്ലടയാതെ...കൊതിയോടെ... എന്നും കാവലിരിക്കുവതാരോ... ഒരുനാളും പിണങ്ങാതെ...എന്നോടൊന്നും ഒളിക്കാതെ... ഒരുമിച്ചു കിനാവുകൾ കാണുവതാരോ... കള്ളങ്ങൾ പറഞ്ഞാലും...നേരെന്താണെന്നറിഞ്ഞാലും നിഴലായി കൂടെ നടക്കുവതാരോ.... (വാതിൽ മെല്ലെ....)
കഥയിലോ കവിത എഴുതിയോ... പ്രണയം പകരുവാൻ കഴിയുമോ... മനസ്സിൻ അതിരുകൾ...മായും അനുഭവം അതു പറയുവാൻ കഴിയുമോ.... ഓർക്കാതെ ഓരോന്നോതി നിന്നെ ഞാൻ നോവിച്ചാലും മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ച സഖി... ഞാൻ തേടാതെന്നെത്തേടി എന്നോരം വന്നില്ലേ നീ.. വരുമെന്നൊരു വാക്കും ചൊല്ലാതെ... (വാതിൽ മെല്ലെ....)
പറയുവാൻ കുറവു പലതുമേ നിറയും ഒരു വെറും കണിക ഞാൻ... കരുതുമളവിലും ഏറെ അരുളിയോ... അനുരാഗമെൻ ഉയിരിൽ നീ... ഞാൻ എന്നെ നേരിൽ കാണും കണ്ണാടി നീയായ് മാറി അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലേ നീ... വരുമെന്നൊരു വാക്കും ചൊല്ലാതെ... (വാതിൽ മെല്ലെ....)