SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kalimannu Menanju (Sad) 1962
Kalimannu menanju menanjoru Kalamaanine undaakki Makaranilaavin madiyiliruthi Maanathe valarthamma Maanathe valarthamma (kalimannu) Venthinkalkkala kaachikkoduthu Vellimonthayil paalu Kunjikkaattu kondu koduthu Kunjuduppinu sheela (kalimannu) Pooviruthu nadannu kalichoru Poonilaavin paithal Oru raathriyilaa kalamaan kunjine Erinjudachu kalanju Mazhamukil kaattilalanju Maanathe valarthamma Maanathe valarthamma (mazhamukil) കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു കലമാനിനെ ഉണ്ടാക്കി മകരനിലാവിന്‍ മടിയിലിരുത്തി മാനത്തെ വളര്‍ത്തമ്മാ മാനത്തെ വളര്‍ത്തമ്മാ (കളിമണ്ണു) വെണ്‍തിങ്കള്‍ക്കല കാച്ചിക്കൊടുത്തു വെള്ളിമൊന്തയില്‍ പാല് കുഞ്ഞിക്കാറ്റ് കൊണ്ടുക്കൊടുത്തു കുഞ്ഞുടുപ്പിനു ശീല (കളിമണ്ണു) പൂവിറുത്തു നടന്നു കളിച്ചൊരു പൂനിലാവിന്‍ പൈതല്‍ ഒരു രാത്രിയിലാ കലമാന്‍ കുഞ്ഞിനെ എറിഞ്ഞുടച്ചു കളഞ്ഞു മഴമുകില്‍ കാട്ടിലലഞ്ഞു നടന്നു മാനത്തെ വളര്‍ത്തമ്മാ.. മാനത്തെ വളര്‍ത്തമ്മാ.. (മഴമുകില്‍)
Movie/Album name: Kannum Karalum
Artists