പോയ ശാരദരാവുകളേ മായുമോണനിലാവേ പൊലിയാതെ ഓർമ്മയിൽ വന്നണയും പൊന്നുഷഃസ്സഖിമാരേ വീണപൂവുകളല്ല നിങ്ങൾ നിറയുന്നുയിരിൽ നിങ്ങൾ നിറവാർന്നിനിയുമെന്നും (നീൾമിഴികളോ..)
ശാന്തസാഗരസീമയിൽ സാന്ധ്യ താര മറഞ്ഞൂ കതിർ മണി തേടിയെൻ പൊൻവയലിൽ പാടിയ കിളിയും പോയ് പോയ പൊൻവെയിൽ നാളങ്ങളേ ഇനിയെൻ തിരിവിളക്കിൽ എരിയാൻ തിരികേ വരൂ (നീൾമിഴികളോ..)