മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകില്‍ തേരിലിറങ്ങി മരതക കിങ്ങിണി കാടുകള്‍ പുളകത്തിന്‍ മലരാട ചുറ്റിയൊരുങ്ങി പുഴയുടെ കല്യാണമായി - മഴവില്ലിനജ്ഞാത
പുഴയുടെ ആദ്യത്തെ രാത്രിയില്‍ മതിലേഖ പുതിയൊരു പാല്‍ക്കിണ്ണം നല്‍കി - പുഴയുടെ അരമണി വീണ്ടും കിലുങ്ങി കടലിന്റെ വിരിമാറിലവള്‍ ചേര്‍ന്നുറങ്ങി - മഴവില്ലിനജ്ഞാത
നാളികനേത്രങ്ങള്‍ മെല്ലെ തുറന്നു നാണം പൂവായ് വിരിഞ്ഞു - നാളിക ആടയ്ക്കായ് പുഴ ഓളക്കൈ നീട്ടുന്നു ആഴിയോ മറ്റൊരു കാര്‍വര്‍ണ്ണനായ് - മഴവില്ലിനജ്ഞാത