വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ, തലയിൽ വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ വടക്കു വടക്കു വേലേം പൂരോം കാണാന്‍ പോയപ്പോൾ ഒരു വെളുത്ത കുതിരയെ വെലയ്ക്കു വാങ്ങി വലിയമ്മാവന്‍ (വില്ലുകെട്ടിയ...)
വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവന്‍, തലയിൽ വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ വടക്കു വടക്കു വേലേം പൂരോം കാണാന്‍ പൊയപ്പോൾ ഒരു വെളുത്ത മുത്തുക്കുടുക്ക വാങ്ങി വലിയമ്മാവാൻ
ആറുപെറ്റിട്ടാറും കിട്ടിയ ചെറിയമ്മായി, നാക്കിനു നൂറുകാതം നീളമുള്ളൊരു ചെറിയമ്മായി ചേലചുറ്റിയ പോത്തുപോലെ കുലുങ്ങി വന്നപ്പൊള്‍ കണ്ടതു നാലുകെട്ടില്‍ മുത്തുകിലുങ്ങണ കൊച്ചു കുടൂക്ക അന്നാരം മുത്തുക്കുടുക്ക പുന്നാരം മുത്തുക്കുടുക്ക ഇടു കുടുക്കേ ഇടു കുടൂക്കേ പൊന്നും പണവും (വില്ലു കെട്ടിയ...)