മറക്കുവാനാകില്ല നിന്നെ എനിക്കിന്നും മറക്കുവാൻ കഴിയില്ലെൻ പൊന്നേ (2 ) മരണം നമ്മെ വേർപിരിച്ചെങ്കിലും മരിക്കാത്തൊരോർമയെൻ മനസ്സിലുണ്ട് (2 ) മറക്കുവാനാകില്ല നിന്നെ ..........
പഠിക്കുവാനായ് പോകും ഇടവഴിയിൽ നിന്നെ ഒരുമാത്ര കണ്ടതിന്നോർത്തുപോയി (2 ) കുണുങ്ങി കുണുങ്ങി വന്ന നാടൻ പെണ്ണിനെ (2 ) ഒരുമാത്ര കണ്ടതിന്നോർത്തുപോയി ഞാൻ (2 ) മറക്കുവാനാകില്ല നിന്നെ ..........
വിളിച്ചിട്ടും വിളിച്ചിട്ടും നിൽക്കാതെ പോയവൾ പിന്നെയെൻ ഹൃദയത്തിൻ താളമായി (2 ) ജീവിച്ചു മതിയാകും മുൻപേ സ്വപ്നങ്ങൾ (2 ) കൊയ്തു തീരും മുൻപേ അകന്നുപോയി നീ എന്നെ തനിച്ചാക്കി അകന്നു പോയി മറക്കുവാനാകില്ല നിന്നെ ...........