Nin neelakkannil naanam mashiyezhuthum yaamam.. Ee maayakkannan neeyaam madhu nukarum neram... Aakaashakkadambil viriyumoru nakshathrakkrunnum Yamunayile neerolapparappil Theliyum oru raathinkal thidampum Shruthimurukum amrithasangeethalayavumonnavum Atheeya raasolsavam
Krishnaa nee beganee baaroo..
Ee sandhyaa raagam kaattin chirakaniyum..yaamam.. Ee vennakkannan ninnil veenaliyum neram.. Nin paattin swarangal Manassil oru thenvandaayi parannum Pranayalaya sindooram nukarnnum Muralikayil aanandam thiranjum Rasabharitha sugandha sammoha Vasantha maagandha maananda maarolsavam..
(sreela vasantham....)
Language: Malayalam
ആ............ ശ്രീലവസന്തം പീലിയുഴിഞ്ഞു മധുരയില്‍ പൗര്‍ണ്ണമിയായി (2) ഗോപീ ഹൃദയം തരളിതമായി (2) മാധവ സംഗമമായി രാധാമാധവ സംഗമമായി
നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം - യാമം ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം - നേരം ആകാശക്കടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലേ നീരോളപ്പരപ്പില്‍ തെളിയും ഒരു രാത്തിങ്കള്‍ തിടമ്പും ശ്രുതി മുറുകും അമൃതസംഗീതലയവുമൊന്നാവും അതീയ രാസോത്സവം
കൃഷ്ണാ നീ ബേഗനേ ബാരോ (2)
ഈ സന്ധ്യാരാഗം കാറ്റിന്‍ ചിറകണിയും - യാമം ഈ വെണ്ണക്കണ്ണന്‍ നിന്നില്‍ വീണലിയും നേരം - നേരം നിന്‍ പാട്ടിന്‍ സ്വരങ്ങള്‍ മനസ്സില്‍ ഒരു തേന്‍വണ്ടായി പറന്നും പ്രണയലയ സിന്ദൂരം നുകര്‍ന്നും മുരളികയില്‍ ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ സമ്മോഹ വസന്തമാഗന്ധമാനന്ദ മാരോത്സവം (ശ്രീലവസന്തം)