Panineer Mazha

1974
Lyrics
Language: English

Panineermazha poomazha thenmazha
Mazhayil kuthirunnorazhake
Nanayunnathu kanchukamo sakhee
Ninne pothiyum youvvanamo
(panineermazha.....)
Panineermazha poomazha thenmazha

Kanpeelikalil thangi chundile
Kamalakkoombukal nulli
Maaril pottithakarnnu chithari
Mruduromangalilidari
Pokkilkkuzhiyoru thadaakamaakkiya
Pavizha mazhathulli
Pandu sreepaarvathiyeppole
Ninneyum sundariyaakki
Sundariyaakki
Panineermazha poomazha thenmazha

Meghappookkaliloode mukalile
Mazhavilpoykayiloode
(megha....)
Kaattin chirakil pidichukayari
Kanakappoombodi pooshi
Mannin manassile vikaaramaayoru
Madhura mazhathulli
Pandu bhaageerathiyepole
Ninneyum pushpiniyaakki
Pushpiniyaakki
(panineermazha.....)
Language: Malayalam

പനിനീര്‍മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നോരഴകേ
നനയുന്നതു കഞ്ചുകമോ സഖീ
നിന്നെ പൊതിയും യൌവ്വനമോ
(പനിനീര്‍മഴ)

കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ
നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി
(പനിനീര്‍മഴ)

മേഘപ്പൂക്കളിലൂടെ -മുകളിലെ
മഴവില്‍ പൊയ്കയിലൂടെ
കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി
കനകപ്പൂമ്പൊടി പൂശി
മണ്ണിന്‍ മനസ്സിലെ വികാരമായൊരു
മധുരമഴത്തുള്ളി
പണ്ടു ഭാഗീരഥിയെപ്പോലെ
നിന്നെയും പുഷ്പിണിയാക്കി -
പുഷ്പിണിയാക്കി
(പനിനീര്‍മഴ)
Movie/Album name: Bhoomidevi Pushpiniyaayi
Artists