Pookkalaay maaraan padikkuka naam Pularikalaakaan valaruka naam (pookkalaay.....) Pakayute mullil kurungitaathe Paapathin paazhmannil thaazhnnitaathe..... Viswamanassil naamaliyatte.... Viswasagangayaarozhukatte.... (oro poovum.....)
Language: Malayalam
ഓരോ പൂവും വിടരുമ്പോള്‍ ഭൂമി കോരിത്തരിയ്ക്കും ഈ ഭൂമി കോരിത്തരിയ്ക്കും... (ഓരോ പൂവും.....)
എല്ലാം സഹിയ്ക്കുന്ന ത്യാഗത്തിൻ പുഞ്ചിരി എന്നു തൻ വിധിയെ വിളിയ്ക്കും... കാലം രചിക്കുന്ന കാവ്യേതിഹാസത്തിൻ കഥയൊന്നു കൂടി തെളിയും പൂവുകൾ കോടി വിടരട്ടേ പുസ്തകങ്ങൾ കോടി ജനിയ്ക്കട്ടെ (ഓരോ പൂവും....)
പൂക്കളായ് മാറാൻ പഠിക്കുക നാം പുലരികളാകാൻ വളരുക നാം (പൂക്കളായ്.....) പകയുടെ മുള്ളിൽ കുരുങ്ങിടാതെ പാപത്തിൻ പാഴ്മണ്ണിൽ താഴ്‌ന്നിടാതെ..... വിശ്വമനസ്സിൽ നാമലിയട്ടേ.... വിശ്വാസഗംഗയാറൊഴുകട്ടേ.... (ഓരോ പൂവും.....)