വിരുതനാണു ചതുരംഗത്തിൽ ഞാൻ വീരനാണു ചുരമങ്കത്തിൽ ഈ ഞാൻ തെളിച്ച വഴിയെത്തും സൂര്യൻ താഴേ പതറുകില്ല ഇടിവാളിൻ മുന്നിൽ വിജയമെന്റെ ഉടവാളിൻ തുമ്പിൽ എന്റെ നേരേ ശരം ഉന്നം വെയ്ക്കാനാരോ.... ഞാനെന്നോ കണ്ട കനവിലെ ഒരു പെണ്ണറിഞ്ഞു നോക്കിൽ ഉള്ളു കുളിരുകയോ... ആ കണ്ണു കൊണ്ടു നെഞ്ചമൊന്നു പിടയുകയോ.... (വിരുതനാണു....)
ഓ....കടക്കണ്ണിൽ ശരമെയ്യും എരിവുതേച്ച കരളിലെ കരിങ്കല്ലും ഉരുക്കി മെല്ലെ നിന്നെ എന്റെ മാത്രമാക്കുമിന്നു ഞാൻ മയക്കുന്ന ചിരിയുടെ തഴുകലാൽ നിന്റെ കനവിന്റെ നിലവറ തുറന്നു ഞാൻ മുത്തും പൊന്നും വാരും ആരും അറിയാതെ.... അറിയാതെ....അറിയാതെ....അറിയാതെ....ഞാൻ...
ഓ...സുഖമുള്ള ലഹരികൾ നിനക്കുവേണ്ടി മൊഴികളിൽ ഒളിപ്പിച്ചു പകർന്നു തന്നു നിന്നെയും ഒപ്പിവെയ്ക്കുമെന്നിലേക്കു ഞാൻ... ചിറകുള്ള പുളകത്തിൻ കവിതകൾ നിന്റെ കവിളിലു് നഖരം കൊണ്ടെഴുതി ഞാൻ ഇനി വെക്കും എന്നും എന്നിൽ നിന്നും അകലാതെ...ഹായ് അകലാതെ...അകലാതെ...അകലാതെ...നീ... (വിരുതനാണു....)