പറയുമോ കാതില്‍ ഇന്നു നീ.. എന്നെ ഇഷ്ടമോ ഒന്നു ചൊല്ലു നീ പരിഭവം കാട്ടി ഇന്നു ഞാന്‍ തൊട്ടു നില്‍ക്കവേ...തെല്ലു നീങ്ങിയോ... എന്റെ ജന്മവും നിന്റെതല്ലയോ സ്നേഹമർമ്മരം ഇന്നു കേട്ടുവോ... ഒന്നു തൊട്ടനേരം എന്തിനിത്ര മൗനനൊമ്പരം... (പറയുമോ കാതില്‍....)
പാടിടും കുഞ്ഞു മൈനകള്‍ ഈണമോടെ കാറ്റിന്റെ കൂടെ വന്നുവോ... ചേലെഴും നിന്റെ കണ്ണിലെ സ്വപ്നമാരും കാണാതെ നുള്ളി നീങ്ങിയോ... ആദ്യമായ് കണ്ട നേരവും ആര്‍ദ്രമായ് ചൊന്ന കാര്യവും... നെഞ്ചിലാനന്ദ സംഗീതമാകവേ... ഉള്ളിലുള്ള സ്നേഹമിന്നു പങ്കുവെച്ചിടാം... (പറയുമോ കാതില്‍....)