Vaadaruthee Malarini

1963
Lyrics
Language: English

Vaadaruthee malarini athinenthu venam
Aadakal veno alankaarangal veno
Mandahaasa rasamithu maayaathirunnaal
Onnumillaasha en hridayeshaa
(vaadaruthee)

En pranaya vanikayile paarijaathame
Pakaranamen karalinu narumanam ennum
Aliyanamee muraliyilen maanasamennum
Nukaranamee jeevithathil madhurasam ennum
Preme malar maalayithu choodanamennum
Anuraaga geethamithu paadanamennum
(vaadaruthee)

Mahiyiloru purushanu than jeevitha swarggam
Mathi kavarum maanini than punchiriyallo
Maanini than chiri maayaan kaaranamennum
Kanavane kaanaathirikkum vedanayallo
Enkil ninne vittini njaan pokukayilla
Enkilente mandahaasam maayukayilla
Pokaruthee puthu vasantham iniyorunaalum
Pokaruthen arikil ninnum iniyorunaalum
(vaadaruthee)
Language: Malayalam

വാടരുതീ മലരിനി അതിനെന്തു വേണം
ആടകള്‍ വേണോ അലങ്കാരങ്ങള്‍ വേണോ
മന്ദഹാസ രസമിതു മായാതിരുന്നാല്‍
ഒന്നുമില്ലാശ എന്‍ ഹൃദയേശാ
(വാടരുതീ )

എന്‍ പ്രണയവനികയിലെ പാരിജാതമേ
പകരണമെന്‍ കരളിനു നറുമണമെന്നും
അലിയണമീ മുരളിയിലെന്‍ മാനസമെന്നും
നുകരണമീ ജീവിതത്തില്‍ മധുരസമെന്നും
പ്രേമമലര്‍ മാലയിതു ചൂടണമെന്നും
അനുരാഗ ഗീതമിതു പാടണമെന്നും
(വാടരുതീ )

മഹിയിലൊരു പുരുഷനു തന്‍ ജീവിതസ്വര്‍ഗ്ഗം
മതി കവരും മാനിനിതന്‍ പുഞ്ചിരിയല്ലോ
മാനിനി തന്‍ ചിരിമായാന്‍ കാരണമെന്നും
കണവനെ കാണാതിരിക്കും വേദനയല്ലോ
എങ്കില്‍ നിന്നെ വിട്ടിനി ഞാന്‍ പോകുകയില്ല
എങ്കിലെന്റെ മന്ദഹാസം മായുകയില്ല
പോകരുതേ പുതുവസന്തം ഇനിയൊരുനാളും
പോകരുതെന്‍ അരികില്‍നിന്നും ഇനിയൊരുനാളും
(വാടരുതീ )
Movie/Album name: Sathyabhaama
Artists