ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ.. (ഒരു ചിരി കണ്ടാൽ...)
പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ് കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം (ഒരു ചിരി കണ്ടാൽ)
കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം.. (ഒരു ചിരികണ്ടാൽ)