Indraneela Thukilukal
1976
Um...um...um...
Indraneelathukilukal chaarthi... chandrakiranaavalikal vitarthi...
Ulasavapanthalil ullasayaamini unmaadanatanam thutaroo
Nin srungaaramanjima pakaroo...
Indraneelathukilukal chaarthi chandrakiranaavalikal vitarthi...
Vikaararaagatharangamuyarthi vilaasayouvvanaswapnamunarthi
Pranayaparaagam...pranayapaaragam praananil vithari
Prapanchadaahame..... yaagam thutaroo...
Indraneelathukilukal chaarthi chandrakiranaavalikal vitarthi...
Madakaralaavanyalahariyil muzhuki manmadhamohasamudramozhuki
Aviraama jeevitham....aviraama jeevitha swarggapadhangalil
Anangamanthrame....keli muzhakkoo...
Indraneelathukilukal chaarthi... chandrakiranaavalikal vitarthi...
Ulasavapanthalil ullasayaamini unmaadanatanam thutaroo
Nin srungaaramanjima pakaroo...
ഉം...ഉം...ഉം....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ....
ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ... നിന്‍
ശൃംഗാരമഞ്ജിമ പകരൂ.....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ....
വികാരരാഗതരംഗമുയര്‍ത്തി വിലാസയൌവ്വനസ്വപ്നമുണര്‍ത്തി
പ്രണയപരാഗം......പ്രണയപരാഗം പ്രാണനില്‍ വിതറി
പ്രപഞ്ചദാഹമേ.....യാഗം തുടരൂ....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ..
മദകരലാവണ്യലഹരിയില്‍ മുഴുകി മന്മഥമോഹസമുദ്രമൊഴുകി
അവിരാമ ജീവിതം.....അവിരാമ ജീവിത സ്വര്‍ഗ്ഗപഥങ്ങളില്‍
അനംഗമന്ത്രമേ......കേളി മുഴക്കൂ....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ
ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ നിന്‍
ശൃംഗാരമഞ്ജിമ പകരൂ.....
Movie/Album name: Rajaankanam
Artists