Mazhamegham

2019
Lyrics
Language: Malayalam

മഴമേഘം മനമുരുകി ഉരുകിഅലയുമലയുമൊഴിയാതെ
മിഴിയേതോ വഴിതിരയുമിനി അകലെ അകലെ അറിയാതെ
വിരൽദൂരം കാണുമോ കടലോളം മോഹമോ അവളാകും തീരമേ
ഒന്ന് തൊടുവാനോ പറയാതെ പോയൊരാ
മരിയാവും പൂവിതാ പലരാവായ് കാത്തുവോ
മെല്ലെ വിടരാനോ നീയകന്ന വാനിലേ
നീലനിലാ മൂകമായ് മെല്ലെ വിരൽ തോട്ടേനെ നീ
എത്താ ദൂരമായോ ഇളം കാറ്റായ് നീ
വിലോലമായ് ഇതിലേ വരാമോ വരാമോ

അലയാഴി മനസ്സിൽ നിറമേകി നീങ്ങുകയായ്
ഈ യാത്ര നേരും നാളുകളും രാവുകളും
സായാഹ്‌ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ്
നീയെന്നുമെല്ലെ ഓർമകളായ്
പോവാതെ പോവാതെ ഇനിയേ പോരാതേ നീയാവും മണവും
തിരയും മറുവാക്കിനായ് നിലാവേ മായാതെ
സ്വപ്നം കാണും നാളെകളിൽ ഒപ്പം നീയും നീന്തിടുമോ
മെല്ലെ നമ്മിൽ തിരയേറും നേരം വരുമോ നേരം വരുമോ
ഓളമില്ലാ ആഴിയാ താളമില്ലാ ഈണമാ
ഏഴു ജന്മമേറി നിന്നെ കാണാൻ നേരമായ്
കാണാൻ നേരമായ്

മഴമേഘം മനമുരുകി ഉരുകിഅലയുമലയുമൊഴിയാതെ
മിഴിയേതോ വഴിതിരയുമിനി അകലെ അകലെ അറിയാതെ
Movie/Album name: Dear Comrade
Artists