രാജമരാളങ്ങൾ വെള്ളിച്ചിറകുകൾ വീശി രാജമല്ലിത്താഴ്വരകൾ പൂക്കൾ ചൂടി കളമൊഴിയേ പാടൂ നീ കുറുമൊഴിയേ ആടൂ നീ ഇല്ലില്ലം കാവിൽ നീ വരൂ വരൂ ഇല്ലില്ലം കാവിൽ നീ വരൂ (രാജമരാളങ്ങൾ...)
വെള്ളിത്താരങ്ങൾ പൊൻകുട ചൂടും ശ്രാവണരാത്രിയിൽ വെണ്മതിക്കുളിരലയിൽ നീരാടി ലാവണ്യമേ നീ വരൂ (2) എന്റെ മോഹങ്ങൾ എന്റെ സ്വപ്നങ്ങൾ എല്ലാം നീയല്ലേ നീ വരൂ.. നീ വരൂ... നീ വരൂ.... (രാജമരാളങ്ങൾ...)
കർണ്ണികാരങ്ങൾ പൂത്താലമേന്തും മകരസന്ധ്യയിൽ മോഹ ഗംഗാതടങ്ങളിൽ വിടരും പൂ നുള്ളി വരൂ (2) എന്റെ മോഹങ്ങൾ എന്റെ സ്വപ്നങ്ങൾ എല്ലാം നീയല്ലേ നീ വരൂ.. നീ വരൂ... നീ വരൂ.... (രാജമരാളങ്ങൾ...)
Movie/Album name: Aamukham
Movie Summary: Aamukham is a 1988 Malayalam drama centered on the lives and struggles of a rural family, exploring themes of relationships, social pressures, and human emotions.
Song Credits: Not available.
Musical Style: Melancholic semi-classical Malayalam film song with an evocative, pathos-laden melody.