Pathinaaru Vayassulla

1978
Lyrics
Language: Malayalam

പതിനാറു വയസ്സുള്ള പനിനീർച്ചോല
പുളകങ്ങൾ വിരിയുന്ന കുളിർതാമര
ആരുമറിയാതെ അരുവിതൻ മേനി
നീൾവിരൽത്തുമ്പിനാൽ തൊട്ടുണർത്തി
കാറ്റു തോളോടു തോളമർത്തി
പതിനാറു വയസ്സുള്ള പനിനീർച്ചോല

നാൾതോറും വളരും നവയൗവ്വനത്തിൻ
മോഹം വിടരുമ്പോൾ
ഓരോ ദിവസവുമോരോ നിമിഷവും
പ്രേമോത്സവ വേള
ആ വികാരമാകും തരംഗിണിയിൽ
ജീവിതമെന്നും കുളിരലയല്ലേ

പതിനാറു വയസ്സുള്ള പനിനീർച്ചോല

പുഴതൻ മെയ്യിൽ തളിരധരത്താൽ
പൂമണം പകരും കാറ്റേ
ആരുടെ ഹൃദയം ചൂടുന്ന
നവമാധുരിതൻ ലഹരി
നീയോ നിർമ്മല ജലമൊഴുകും
മൃദുവാഹിനിയാം കന്യകയോ

പതിനാറു വയസ്സുള്ള പനിനീർച്ചോല

പുണരാൻ വെമ്പും കാറ്റിന്റെ കൈകൾ
പുടവയഴിക്കുമ്പോൾ
കഴിഞ്ഞുപോയൊരിന്നലെകൾ
ജനിക്കാത്ത നാളെയും
മനസ്സിലുണ്ടോ നിറനിമിഷത്തിൻ
മധുരാനുഭൂതികളല്ലാതെ

പതിനാറു വയസ്സുള്ള പനിനീർച്ചോല
Movie/Album name: Sundarimaarude Swapnangal
Artists