Swarnameeninte chelotha

1979
Lyrics
Language: Malayalam

ആ...
സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
ആ.....
സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ....
ആ.......
സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ....
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
സ്വര്‍ണ്ണ.........

ആ.........
ഉറുമാലിന്റെ ചുരുള്‍ കൈയ്യില്‍ വീശി(2)
മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2)
ആ...
എന്റെ കരളിന്റെ കരളേ നീ കുളിരായി വാ
ആ...
കൊച്ചുകനവിന്റെ അഴകേറും ചിറകേറി വാ....
ആ....
എന്റെ കരളിന്റെ കരളേ നീ കുളിരായി വാ
ആ...
കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
മീനിന്റെ....സ്വര്‍ണ്ണ......

നിറലാവണ്യം വിളയുന്ന മാറില്‍ (2)
നവതാരുണ്യം വഴിയുന്ന മെയ്യില്‍ (2)
ആ...സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ.....
സ്വപ്നദ്രുതതാള ചലനം ഈ നയനങ്ങളില്‍
ആ...
സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ.....
സ്വപ്നദ്രുതതാള ചലനം ഈ നയനങ്ങളില്‍
അഴകിട്ട പന്തല്‍ വിളിയ്ക്കുന്നു മുന്നില്‍
ആ... ആ....
അഴകിട്ട പന്തല്‍ വിളിയ്ക്കുന്നു മുന്നില്‍
ആ... ആ....

മീനിന്റെ...സ്വര്‍ണ്ണമീനിന്റെ.........
Movie/Album name: Sarppam
Artists