ആകാശത്തിനു താഴെ ഒരോർമ്മ മലഞ്ചെരുവിൽ പൂവിട്ടൊരിത്തിരി തൈയേ പൂവിട്ടൊരിത്തിരി തൈയേ ജീവന്റെ നെരിപ്പിൽ മോഹക്കനൽ പോലെ പൂവിട്ട പൊന്മണിതൈയേ നെഞ്ചിലെ സ്നേഹത്തിൻ കണ്ണീരു തൂവി ഇന്നലെയോളം ഞാൻ കാത്തില്ലേ കൂരയിൽ കാവൽ മൺവിളക്കായി നിന്നെ ഞാൻ കാത്തു വെച്ചില്ലേ കുടയായി നിന്നിട്ടും തീവെയിൽ മുനകൊണ്ട് കുഞ്ഞിതൾ മേനി പൊടിഞ്ഞെന്നോ പാടാൻ തുടങ്ങുമ്പോൾ എന്നുയിർതാരാട്ട് പാതിയിൽ വെച്ച് മുറിഞ്ഞെന്നോ പാടാൻ തുടങ്ങുമ്പോൾ എന്നുയിർതാരാട്ട് പാതിയിൽ വെച്ച് മുറിഞ്ഞെന്നോ