Kannippenne Penne

1995
Lyrics
Language: Malayalam

കന്നിപ്പെണ്ണേ പെണ്ണേ നീ വാ
ചെല്ലച്ചുണ്ടിൽ മുത്തം നീ താ
മിന്നാട്ടപ്പൂവേ മിന്നും മുത്താരക്കവിൾത്തടം തലോടാം ഞാൻ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണേ മയങ്ങും കണ്ണിൽ
മഞ്ഞിൽ തെന്നിപ്പോരാമോ ഹോ..
(കന്നിപ്പെണ്ണേ ....)

മിന്നൽ പോലെ മിന്നിയും
തെന്നൽത്തേരിൽ തെന്നിയും
കൊച്ചു കൂവരംകിളിക്കുരുന്നായി വാ
നെഞ്ചിൽ തഞ്ചും പുലരിയിൽ
നേരം ചോരും വഴികളിൽ
നാട്ടുമാവിലെ നനുത്ത പൂ തേടി വാ
പറന്നു പാറും നിൻ ...പറന്നു പാറും നിൻ
പവിഴത്തൂവലിൽ ....പവിഴത്തൂവലിൽ
തുളിക്കും ചായമായ് തുളുമ്പും മോഹമേ വാ വാ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണേ മയങ്ങും കണ്ണേ
മഞ്ഞിൽ തെന്നിപ്പോരാമോ ഹോ..
(കന്നിപ്പെണ്ണേ ....)

ആടിക്കാറ്റിൽ പതറിയും
മാടപ്രാവായ് കുറുകിയും
ഓലപ്പീലിയിലൂയലാടീടവേ
മഞ്ഞിൻ മാറിൽ ഉറങ്ങിയും
മാരിച്ചൂടിൽ ഉരുകിയും
ചെല്ല ചെമ്പകച്ചൊടികൾ തേടീടവേ
തുടിച്ചു പാടുമീ ....തുടിച്ചു പാടുമീ
പതുത്ത പാട്ടിലെ .....പതുത്ത പാട്ടിലെ
നനുത്തൊരീണമായ് പതുങ്ങും മോഹമേ വാ വാ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണേ മയങ്ങും കണ്ണേ
മഞ്ഞിൽ തെന്നിപ്പോരാമോ ഹോ..
(കന്നിപ്പെണ്ണേ....)
Movie/Album name: Mangalam Veettil Maanaseshwari Gupta
Artists