ഉം...ആ... കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു (2) ക്ഷിതി പരിപാലക ആ ..... ക്ഷിതി പരിപാലക നിന്നെ ഭജിച്ചാല്‍ ഭവദുരിതങ്ങള്‍ തീര്‍ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന )
ആ ... സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു (2) ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന)