രുരുരുരു.....രുരുരുരു..... തെന്നലേ തൂമണം തൂകിവാ... തെന്നലേ തൂമണം തൂകിവാ തിങ്കളേ വീഞ്ഞുമായ് കൂടെവാ കന്നിയിളം മേനിയിൽ ഇന്നു നിങ്ങൾ തഴുകും അംഗരാഗം കൊണ്ടുവാ പൂംകുമ്പിളിൽ.....രുരുരുരു.... കനകതളികയിൽ.....രുരുരുരു....
ആ....ഹാഹാഹാ..... കല്ലിൽ പൂത്തുലഞ്ഞു കാളരാത്രികളിൽ ഞാൻ കണ്ണിൽ കാമസൂത്രം പീലിവീശിയുണർന്നു ശയ്യയിൽ പുളകമേകും വീണപൂവായി ഞാൻ പൂമേടയിൽ......രുരുരുരു.... മദനലഹരിയിൽ.....രുരുരുരു..... (തെന്നലേ തൂമണം......)
ആ....ഹാഹാഹാ..... താനെ ഉരുകിവീഴും മെഴുകുനാളികയായ് ഞാൻ ദാഹം ചുണ്ടിലൂറും പാനപാത്രവുമീ ഞാൻ എന്റെയീ രാത്രിപോലും അന്യനായ് നൽകി ഞാൻ പൂമഞ്ചലിൽ....രുരുരുരു.... ശയനമുറികളിൽ.....രുരുരുരു..... (തെന്നലേ തൂമണം......)