Paattu Paadaam

2013
Lyrics
Language: English

Paattu paadaam koottu koodaam
Aadippaadaam paattilaakkaam
Othu cheraam chernnirikkaam
Chuttiyadikkaam aaghoshikkaam
Alakal pole nammude sneham
Vaanam pole nammude moham
Aazhithirakalil mungi thappi
Muthum pavizhom korthedukkaam...
(paattu paadaam...)

Pranayathin unmaada lahariyil ozhukaam
Snehathin saudhangal panithuyarthaam
Aarodum parayaatha kadhakal pole
Sauhridamennoru kottaaram
(pranayathin...)
Kuyilukal pole paadaam
Mayilukal pole aadaam...
Paravakalaay paranneedaam...
Kaliyaadaam vilayaadaam
Nira thaala mela thappinoppam
Paattupaadaam....

Snehathin vaasantha swapnathilozhukaam
Mohathin malarukal koruthedukkaam
Ennennum vaadaatha pookkal pole
Sauhridamennoru poonthottam
(snehathin....)
Poovukalaayi pookkaam
Poompaattayaayi maaraam
Thenode paaripparakkaam...
Manamekaam uyirekaam
Ini parannu marannu marannu nammal
(paattu paadaam...)
Language: Malayalam

പാട്ടു പാടാം കൂട്ടു കൂടാം
ആടിപ്പാടാം പാട്ടിലാക്കാം
ഒത്തുചേരാം ചേർന്നിരിക്കാം
ചുറ്റിയടിക്കാം ആഘോഷിക്കാം
അലകൾ പോലെ നമ്മുടെ സ്നേഹം
വാനം പോലെ നമ്മുടെ മോഹം
ആഴിത്തിരകളിൽ മുങ്ങിത്തപ്പി
മുത്തും പവിഴോം കോർത്തെടുക്കാം...
(പാട്ടു പാടാം...)

പ്രണയത്തിൻ ഉന്മാദ ലഹരിയിൽ ഒഴുകാം
സ്നേഹത്തിൻ സൗധങ്ങൾ പണിതുയർത്താം
ആരോടും പറയാത്ത കഥകൾ പോലെ
സൌഹൃദമെന്നൊരു കൊട്ടാരം
(പ്രണയത്തിൻ...)
കുയിലുകൾ പോലെ പാടാം
മയിലുകൾ പോലെ ആടാം...
പറവകളായ്‌ പറന്നീടാം...
കളിയാടാം വിളയാടാം
നിറ താള മേള തപ്പിനൊപ്പം
പാട്ടുപാടാം...
(പാട്ടു പാടാം...)

സ്നേഹത്തിൻ വാസന്ത സ്വപ്നത്തിലൊഴുകാം
മോഹത്തിൻ മലരുകൾ കൊരുത്തെടുക്കാം
എന്നെന്നും വാടാത്ത പൂക്കൾ പോലെ
സൌഹൃദമെന്നൊരു പൂന്തോട്ടം
(സ്നേഹത്തിൻ....)
പൂവുകളായി പൂക്കാം
പൂമ്പാറ്റയായി മാറാം
തേനോടെ പാറിപ്പറക്കാം...
മണമേകാം ഉയിരേകാം
ഇനി പറന്നു പറന്നു മറന്നു നമ്മൾ
(പാട്ടു പാടാം...)
Movie/Album name: Mr Bean (The Laugh Riot)
Artists