Kaalam Veendum

1993
Lyrics
Language: English

Laa ilaaha illallaah (6)
Allaahu akbar allaahu akbar
Allaahu akbar allaahu akbar

Kaalam...veendum mookamaay
Kaatham...thaandunnekanaay
Theeram kaanaa kadalkkaakkakal
Alayunnuvo akalunnuvo doorangalil...
(kaalam)

Mannilum mayyathu koodilum
Aaraaru chodalannu thanneevidham
Idayil kaalam paniyum paalam
Thuzhayethenno thunayaarenno
Ariyaathe paayunnu paavam manam
(kaalam)

Jeevitham koyyunna paapavum
Punyangalum chummannidum roohukal
Thaniye paayum thaniye meyum
Vihitham pole khabarin mele
Ariyilla vaazhvinte kaanaaappuram
(kaalam)
Language: Malayalam

ലാ ഇലാഹ ഇല്ലല്ലാഹ് (6)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍

കാലം ...വീണ്ടും മൂകമായ്
കാതം ...താണ്ടുന്നേകനായ്
തീരം കാണാ കടല്‍ക്കാക്കകള്‍
അലയുന്നുവോ അകലുന്നുവോ ദൂരങ്ങളില്‍ ...
(കാലം)

മണ്ണിലും മയ്യത്ത് കൂടിനും
ആരാരു ചോടളന്നു തന്നീവിധം
ഇടയില്‍ കാലം പണിയും പാലം
തുഴയേതെന്നോ തുണയാരെന്നോ
അറിയാതെ പായുന്നു പാവം മനം
(കാലം)

ജീവിതം കൊയ്യുന്ന പാപവും
പുണ്യങ്ങളും ചുമന്നിടും റൂഹുകള്‍
തനിയെ പായും തനിയെ മേയും
വിഹിതം പോലെ ഖബറിന്‍ മേലേ
അറിയില്ല വാഴ്വിന്റെ കാണാപ്പുറം
(കാലം)
Movie/Album name: Ghoshayaathra
Artists