Ulmanam

2024
Lyrics
Language: Malayalam

ഉൾമനം തേടും മധുരമീ യാത്ര
കണ്ണിലായ് മിന്നും നിമിഷം
ചേരുമോ ദീർഘമായ് പിൻവഴി കാഴ്ചകൾ
ഓർമ്മകൾ കാവലാം ഇടങ്ങൾ ശാന്തം
പുലർവെയിൽ നാളം തിര പോൽ മോഹം
പതിയേ പടരേ

സൗഹൃദം പൂവിടും തൊടിപോൽ താളിൽ
ചേർന്നു നാം പുൽകും സ്വപ്നസാമീപ്യം
അഭയം തേടും ഇരവിൻ വീഥിയിൽ
താനേ സ്മൃതികൾ കരുത്തേകി
ചേർന്നുവോ ദീപ്തമായ് മുറിവുകൾ മായ്ക്കുവാൻ
നിൻ പ്രിയ വാക്കിനാൽ അകമേ സൗമ്യം
പുലർവെയിൽ നാളം
തിര പോൽ മോഹം
പതിയേ പടരേ

ഉൾമനം തേടും മധുരമീ യാത്ര
കണ്ണിലായ് മിന്നും നിമിഷം
ചേരുമോ ദീർഘമായ് പിൻവഴി കാഴ്ചകൾ
ഓർമ്മകൾ കാവലാം ഇടങ്ങൾ ശാന്തം
പുലർവെയിൽ നാളം തിര പോൽ മോഹം
പതിയേ പടരേ
Movie/Album name: Oshana

Movie Summary: Oshana is a 2024 Malayalam film centered on a young man's emotional journey of love, longing, and self-discovery set against the backdrop of his rural hometown.

Song Credits: - Song: Ulmanam - Film: Oshana (2024) - Language: Malayalam

Musical Style: Melodic, soft romantic film song with an emotional, soulful tone.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists