ഓംകാരം ഹരിമുരളിയിലൊളി തൂകും ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം ശ്യാമമേഘങ്ങൾ ദൂതു പോകുന്ന കാളിദാസന്റെ നാട്ടിൽ സൂര്യതേജസ്സു താലമുഴിയുന്നൊരാർഷലാവണ്യ ഭൂവിൽ ശുഭകരം (ഓം കാരം......)
മിന്നും ചാരുത വാർമിഴിയേകും വർണ്ണപ്പീലിയിൽ ജ്യോതികൾ തെളിയും സ്വപ്നം പൂക്കുമാനന്ദ നിലയം പുണ്യം കായ്ക്കും നാടിന്റെ തിരകളിൽ (ഓം കാരം......)
സുകുമാര കലകൾ തൻ ലയസംഗമം ഋതുഭംഗി തൊടുവിക്കും ഹരിചന്ദനം ഒരു പൂവിന്നൊരു കോടി വസന്തോത്സവം അരിപ്രാവിന്നഭയത്തിൻ ഇണസാന്ത്വനം പാരിജാതങ്ങൾ പൂത്തു നിൽക്കുന്ന സോമതീര പുളിനം രാഗമിഥുനങ്ങൾ രാത്രിയാടുന്ന രാസകേളി നടനം അരങ്ങിൽ മുഴങ്ങി തുടങ്ങും സ്വരങ്ങൾ ജപിക്കും ധ്യാനം (ഓം കാരം......)
ഇതളിട്ടൊരിതിഹാസ നവഭാരതം ഇവിടാണു സംസ്കാര ഗുരുസാഗരം അതികാല നേരത്തെ ജലസാധകം സ്വരരാഗസുധ തൂകും കളകൂജനം പ്രീതരാഗങ്ങൾ വീണ മീട്ടുന്ന നാദബ്രഹ്മ ലയനം നാദധാരയാൽ ഞാനൊരുക്കുമീ ആദ്യഗാന മധുരം ദിഗന്തം മുഴുക്കെ മുഴങ്ങും പ്രപഞ്ചം നമിക്കും ഗീതം (ഓം കാരം......)