ഉണ്മകളെങ്ങോ നന്മകളെങ്ങോ തിന്മകളാടും നേരം പുഞ്ചിരിയെങ്ങോ ചിന്തകളെങ്ങോ കതിരെവിടേ പതിരെവിടെ അമ്പിളി ചൂടും ചന്ദന രാവോ ചെമ്പകനിലവോ സ്വന്തവുമെങ്ങോ ബന്ധവുമെങ്ങോ മൊഴി പതറി മിഴിയിടറി നഗരാന്തര കാന്താരം ഹൃദയാന്തര കാതോളം കുടിലാൻ പക സഞ്ചാരം നില മാറിയ പോരാട്ടം അടി പണിയരുതെന്നാലും ഉടനടിയുയരണമെന്നാളും സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം അന്തി മയങ്ങും മുൻപു കൊളുത്തു വഴിയിലിനി നീ തിരികളിനി സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം അന്തി മയങ്ങും മുൻപ് തെളിക്കൂ ഇരുളിലിനി തിരികളിനി
നഗരകമോ നരകച്ചാർത്തിൽ കടലലകളിൽ ഉയരും കാറ്റേ കാറ്റേ കാറ്റേ കാറ്റേ കരിമുകിലുകൾ ചൂടും കാറ്റേ ഇടി പടഹമുതിർക്കും കാറ്റേ ജീവനമായ് ചാറിടുമോ പ്രാണമന്ത്രമായ് നോവുകളിൽ നാവുകളിൽ നീളേ നെഞ്ചുകളിൽ തീയും ചുടുകണ്ണീർപ്പാടും തേടി വൻ ചിതയിൽ തീരും പുമാനേ വഞ്ചിതരേ പോരൂ അണി ചേരാമൊന്നായ് നമ്മൾ നിന്നിതലേ പോരൂ വഴിയോരാതെ ഓടാതെ നഗരാന്തര കാന്താരം (2) ഹൃദയാന്തര കാതോളം കുടിലാൻ വക സഞ്ചാരം നില മാറിയ പോരാട്ടം അടി പണിയരുതെന്നാലും ഉടനടിയുയരണമെന്നാളും സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം അന്തി മയങ്ങും മുൻപു കൊളുത്തു വഴിയിലിനി തിരികളിനി സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം അന്തി മയങ്ങും മുൻപു തെളിക്കൂ ഇരുളിലിനി തിരികളിനി
മലമുകളിൽ പുലരിത്തോട്ടം ചിറകടിയുടെ ഒലികൾ കേട്ടേ കേട്ടേ കേട്ടേ കേട്ടേ ഹരിതക മനിനാദം കേട്ടേ കുയിലുകളുടെ സദിരും കേട്ടേ ശ്രാവണമേ പൂവിടുമോ ലോകവാടിയിൽ തൂമയെഴും പൂവുകളായ് നീളേ അഞ്ജിതമായ് ചാരെ ചെറുമിന്നാമിന്നിക്കൂട്ടം അങ്ങകലെ ദൂരെ പുലർകാലം വന്നിടുമാ സൂര്യൻ നിറതങ്കത്തേരിൽ നാളെ എങ്കിലിതാ കാണാം നവലോകം നഗരാന്തര കാന്താരം (2) ഹൃദയാന്തര കാതോളം കുടിലാൻ വക സഞ്ചാരം നില മാറിയ പോരാട്ടം അടി പണിയരുതെന്നാലും ഉടനടിയുയരണമെന്നാളും സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം അന്തി മയങ്ങും മുൻപു കൊളുത്തു വഴി നീളെ നീ തിരികളിനി സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം അന്തി മയങ്ങും മുൻപു തെളിക്കൂ ഇരുളിലിനി തിരികളിനി
Movie/Album name: Film Star
Movie Summary:Film Star (2011) is a Malayalam film directed by Ginny Thampi that centers on the struggles and aspirations of a young man trying to make his mark in the film industry.
Song Credits:
- Song: "Unmakal Enno"
- Film: Film Star (2011)
- Director: Ginny Thampi
Musical Style: Melodic film song (film soundtrack style).
Key Artists Involved: (Specific singer, lyricist, and composer credits not reliably available.)
Scene Context: The song appears in the film as part of its soundtrack; specific scene placement details are not available.