Pravaahini Pravaahini

1970
Lyrics
Language: English

Pravahini pravahini
Premavikaara tharamgini
Ethazhimukhathekkozhukunnu nee
Ethalayaazhiye thirayunnu
Pravahini pravahini

Ninte manassin thaana nilangalil
Neeyariyaatha kayangalil (2)
Aarkku nalkaan sookshippoo nee
Aayiram achumbitha pushpangal(2)
(pravahini ...)

Ninne punaraan kai neettunnu nee
Kaanaathoru theeram (2)
Swarggam bhoomiye chumbichunarthum
Swapna manohara theeram (2)
(pravahini ..)

Antharaathmaavile anthappurathile
Aaraadhanaa mani manjushayil
Aaro ninakkaay sookshikkunnu
Aayiram choodaa rathnangal(2)
(pravahini ...)
Language: Malayalam

പ്രവാഹിനീ പ്രവാഹിനീ പ്രേമ വികാര തരംഗിണി
ഏതഴിമുഖത്തേയ്ക്കൊഴുകുന്നു നീ ഏതലയാഴിയെ തിരയുന്നു
പ്രവാഹിനീ പ്രവാഹിനീ

നിന്റെ മനസ്സിൻ താണ നിലങ്ങളിൽ നീയറിയാത്ത കയങ്ങളിൽ (2)
ആർക്കു നൽകാൻ സൂക്ഷിപ്പൂ നീ
ആയിരം അചുംബിത പുഷ്പങ്ങൾ (2) (പ്രവാഹിനീ)

നിന്നെ പുണരാൻ കൈ നീട്ടുന്നു നീ കാണാതൊരു തീരം (2)
സ്വർഗം ഭൂമിയെ ചുംബിച്ചുണർത്തും
സ്വപ്ന മനോഹര തീരം (2) (പ്രവാഹിനീ)

അന്തരാത്മാവിലെ അന്തപ്പുരത്തിലെ ആരാധനാ മണി മഞ്ജുഷയിൽ
ആരോ നിനക്കായ്‌ സൂക്ഷിക്കുന്നു
ആയിരം ചൂടാ രത്നങ്ങൾ (2) (പ്രവാഹിനീ)
Movie/Album name: Vivaaham Swargathil
Artists