ഓ....ഓഹോ...ഓ..ഓഹോ..
ലലല ലാ ലാലാ ലലലാലാ....
ഇളയുടെ തളികയിൽ പ്രകൃതീശ്വരിയുടെ
കണിമലർ പോലൊരു കൊന്നപ്പൂ (2)
ശീതളകളഭം തിലകം ചാർത്തിയോ-
രേഴഴകുള്ളൊരു കൊന്നപ്പൂ
മഞ്ഞവരക്കുറി ചാർത്തും
കേരളകന്യക പോലൊരു കൊന്നപ്പൂ
(ഇളയുടെ തളികയിൽ ...)
മേടവിഷുപ്പുലർക്കാലം ഇതു
മേദിനിയുടെ പൂക്കാലം (2)
ഋതുസംഗമ ശുഭമണ്ഡപ നടയിൽ
വരവേൽക്കുകയായ് നിന്നെ
നിറപറ നെയ്ത്തിരി കസവണി വെള്ളരി
മലയാളത്തറവാട്ടിൽ
(ഇളയുടെ തളികയിൽ ...)
ഗ്രാമമഹോത്സവകാലം
നിറചാരുതയുടെ ചാഞ്ചാട്ടം (2)
മഴമേഘക്കിളി പാടും വയലിൽ
കതിരാടുകയായ് വീണ്ടും
പവനരി പൂങ്കുല പൂത്തിരി പുഞ്ചിരി
മലയാളത്തറവാട്ടിൽ
(ഇളയുടെ തളികയിൽ ...)
Movie/Album name: Alakananda
Artists