ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും ഓർമ്മകളില്‍ മായരുതേ മറയരുതേ നിന്‍ ഏഴു നിറമുള്ള ചിരിയഴക് നിന്‍ ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ... (ഇനിയും മിഴികള്‍ ..)
എന്തിനു വേറൊരു പാലാഴി പാട്ടായി നീയില്ലെ എന്തിനു വേറൊരു പൂക്കാലം കൂട്ടായി നീയില്ലെ പുളകം പകരും പൂങ്കനവായ് കൂടെ ഞാനില്ലെ നേരം സായം സന്ധ്യ തുഴയാന്‍ രാത്തോണി അഴകേ... എന്തിനി വേണം..വെറുതെ കരയാതെ.. ഉം..ഉം..ഉം (ഇനിയും മിഴികള്‍ ...)
അമ്പിളിയേന്തും പൊന്മാനേ ഓടിപ്പോകാതെ കുമ്പിള്‍ നിറയും വെണ്ണിലവേ താഴേ പൊഴിയാതെ പനിമഴ നനയും തേന്‍ കനവേ..മണ്ണില്‍ തൂവാതെ എന്തേ താമസമെന്തേ കിളിയെ പൊന്‍ കിളിയേ എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതെ ഉം ഉം ഉം (ഇനിയും മിഴികള്‍..)