SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kiyaa kiyaa kokkokko kiyaa kiyaa ko Kiyaa kiyaa kokkokko kiyaa kiyaa ko (2) Kunjilam kuruvikku koodu veykkan Nin chilla thannaatte chempakame Illilla kuruviye chillayaake Ponnithalullooru pookkalalle Kunjilam kuruvikku koodu veykkan Nin chilla thannaatte naattumaave Ayyayyo kuruviyaa chillayaake Maambazham kaay chu kidakkayalle Kunjilam kuruvikku koodu veykkan Okinum thekkinum chillayilla Punna marathinum unginum vaakaykkum Sammathamilla manasumilla Kiyaa kiyaa kokkokko kiyaa kiyaa ko Kiyaa kiyaa kokkokko kiyaa kiyaa ko Anneram chollee.. Anneram chollee kadalivaazha Poonthen kudappan vidarthum vaazha Kunjikkuruviye kunjikkuruviye Ante kaiinmel koodu veykku Kunjikkuruviyaa vaazhakaiyyil Kunjilam naarinte kooduvechu Kiyaa kiyaa kokkokko kiyaa kiyaa ko Kiyaa kiyaa kokkokko kiyaa kiyaa ko Annathe ravil...... Annathe ravil idi muzhangi Nalla mazha vannu kaattu vannu Okumaram veenu thekkumaram veenu Punnayum maavum marinju veenu Chempakam veenupoy maavum marinju poy Vaazhakkai maathram odinjathilla Kannikkadali than kaiyyile koottilaa Kunjikkili chilachullasichu Kiyaa kiyaa kokkokko kiyaa kiyaa ko Kiyaa kiyaa kokkokko kiyaa kiyaa ko കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ (2) കുഞ്ഞിളം കുരുവിയ്ക്ക് കൂടു വെയ്ക്കാൻ നിൻ ചില്ല തന്നാട്ടേ ചെമ്പകമേ ഇല്ലില്ല കുരുവിയെ ചില്ലയാകേ പൊന്നിതളുള്ളോരു പൂക്കളല്ലേ കുഞ്ഞിളം കുരുവിയ്ക്ക് കൂടു വെയ്ക്കാൻ നിൻ ചില്ല തന്നാട്ടേ നാട്ടുമാവേ അയ്യയ്യോ കുരുവിയാ ചില്ലയാകേ മാമ്പഴം കായ് ച്ചു കിടക്കയല്ലേ കുഞ്ഞിളം കുരുവിയ്ക്ക് കൂടു വെയ്ക്കാൻ ഓക്കിനും തേക്കിനും ചില്ലയില്ലാ പുന്ന മരത്തിനും ഉങ്ങിനും വാകയ്ക്കും സമ്മതമില്ല മനസ്സുമില്ല കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ അന്നേരം ചൊല്ലീ.. അന്നേരം ചൊല്ലീ കദളിവാഴ പൂന്തേൻ കുടപ്പൻ വിടർത്തും വാഴ കുഞ്ഞിക്കുരുവിയേ കുഞ്ഞിക്കുരുവിയേ എന്റെ കൈയ്യിന്മേൽ കൂടു വെയ്ക്കൂ കുഞ്ഞിക്കുരുവിയാ വാഴകൈയ്യിൽ കുഞ്ഞിളം നാരിന്റെ കൂടുവെച്ചു കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ അന്നത്തെ രാവിൽ...... അന്നത്തെ രാവിൽ ഇടി മുഴങ്ങി നല്ല മഴ വന്നു കാറ്റു വന്നു ഓക്കുമരം വീണു തേക്കുമരം വീണു പുന്നയും മാവും മറിഞ്ഞു വീണു ചെമ്പകം വീണുപോയ് മാവും മറിഞ്ഞു പോയ് വാഴക്കൈ മാത്രം ഒടിഞ്ഞതില്ല കന്നിക്കദളി തൻ കൈയ്യിലെ കൂട്ടിലാ കുഞ്ഞിക്കിളി ചിലച്ചുല്ലസിച്ചു കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ കിയാ കിയാ കൊക്കൊക്കോ കിയാ കിയാ കോ
Movie/Album name: Aakasha Mittayi
Artists